മുന്‍ മന്ത്രി ടി.കെ ഹംസയെ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുത്തു


JANUARY 13, 2020, 3:33 PM IST

കൊച്ചി: കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനായി മുന്‍ മന്ത്രി ടി.കെ ഹംസയെ തെരഞ്ഞെടുത്തു. ഇന്ന് കൊച്ചിയിലെ വഖഫ് ബോര്‍ഡ് ആസ്ഥാനത്തായിരുന്നു തെരഞ്ഞെടുപ്പ്. ടി കെ ഹംസയുടെ പേര് പി.ടി.എ റഹീം എം.എല്‍.എ നിര്‍ദേശിക്കുകയും കെ.എം.എ റഹീം പിന്താങ്ങുകയും ചെയ്തു.

സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്ന രണ്ടു വനിതകള്‍ അടങ്ങുന്ന നാലു പ്രതിനിധികള്‍, ഒരു എം.പി, രണ്ട് എം.എല്‍.എമാര്‍, രണ്ട് മുതവല്ലി പ്രതിനിധികള്‍, ഒരു ബാര്‍ കൗണ്‍സില്‍ പ്രതിനിധി എന്നിവരുള്‍പ്പെടുന്ന 10 പേരാണ് സംസ്ഥാന വഖ്ഫ് ബോര്‍ഡ് അംഗങ്ങള്‍. ഇതില്‍ ആറു പേരെ വോട്ടെടുപ്പിലൂടെയും നാലു പേരെ സര്‍ക്കാര്‍ നേരിട്ടുമാണ് തെരഞ്ഞെടുത്തത്.

ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാടാണ് യു.ഡി.എഫ് പക്ഷം കൈക്കൊണ്ടത്. പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായുള്ള നിലവിലെ ബോര്‍ഡിന്റെ കാലാവധി അഞ്ചു വര്‍ഷം പൂര്‍ത്തിയായിരുന്നു

Other News