സസ്‌പെന്‍ഷനിലായ ഡി.ജി.പി ജേക്കബ് തോമസിനെ തിരിച്ചെടുക്കണമെന്ന് കേന്ദ്ര ട്രൈബ്യൂണല്‍


JULY 29, 2019, 12:06 PM IST

കൊച്ചി: ഒരു വര്‍ഷമായി സസ്‌പെന്‍ഷനിലിരിക്കുന്ന ഡി.ജി.പി ജേക്കബ് തോമസിനെ തിരിച്ചെടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ജേക്കബ് തോമസ് നല്‍കിയ ഹരജിയിലാണ് ട്രൈബ്യൂണലിന്റെ നടപടി.2017 മുതല്‍ ജേക്കൂബ് തോമസ് സസ്‌പെന്‍ഷനിലാണ്. സംസ്ഥാനത്തെ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെ തുടര്‍ച്ചയായി സസ്‌പെന്‍ഡ് ചെയ്യുന്നത് ശരിയല്ല. അടിയന്തരമായി തിരിച്ചെടുക്കണം. പൊലീസ് വകുപ്പില്‍ ഒഴിവില്ലെങ്കില്‍ തത്തുല്യ പദവിയില്‍ മാറ്റി നിയമിക്കണമെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു. മനഃപൂര്‍വം സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തുന്നുവെന്നാണ് ജേക്കബ് തോമസിന്റെ അഭിഭാഷകന്‍ ട്രൈബ്യൂണല്‍ മുമ്പാകെ വാദിച്ചത്. ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനെ എങ്ങനെ ഇത്രയും കാലവും സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സാധിക്കും. സര്‍വീസ് ചട്ടങ്ങള്‍ പാലിക്കാതെയാണ് ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അഴിമതിക്കെതിരെയാണ് താന്‍ ശബ്ദം ഉയര്‍ത്തിയതെന്ന് ജേക്കബ് തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു. അതിനെ പേരിലാണ് സസ്‌പെന്‍ഷന്‍ നേരിടേണ്ടി വന്നത്. തനിക്കെതിരായ നടപടി ന്യായാധിപന്മാര്‍ കാണുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Other News