കേരളത്തില്‍ ട്രോളിംഗ് നിരോധനം നിലവില്‍ വന്നു; ബോട്ടുകളും ട്രോള്‍ നെറ്റുകളും ഉപയോഗിച്ചുള്ള ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിലക്ക് 


JUNE 10, 2019, 12:44 PM IST

തിരുവനന്തപുരം: കേരളത്തില്‍ ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം നിലവില്‍ വന്നു. ഞായറാഴ്ച അര്‍ധരാത്രി മുതലാണ് ട്രോളിംഗ് നിരോധനം ആരംഭിച്ചത്. യന്ത്രവത്കൃത ബോട്ടുകള്‍ക്ക് 52 ദിവസം ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതിയുണ്ടാവില്ല.

ട്രോളിംഗ് നിരോധനം ലംഘിച്ച് യന്ത്രവത്കൃത ബോട്ടുകള്‍ മത്സ്യബന്ധനം നടത്തുന്നുണ്ടോയെന്ന് കണ്ടെത്താന്‍ തീരദേശ പൊലീസും മറൈന്‍ എന്‍ഫോഴ്സുമെന്റും പരിശോധന നടത്തും. സംസ്ഥാനത്ത് 4200 ലധികം ബോട്ടുകള്‍ക്കാണ് ട്രോളിംഗ് നിരോധനം ബാധകമാവുന്നത്. പരമ്പരാഗത വള്ളങ്ങള്‍ക്ക് നിരോധനം ബാധകമല്ല.

അടുത്തമാസം 31 വരെ 52 ദിവസമാണ് ട്രോളിംഗ് നിരോധനം. നിരോധനത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സൗജന്യ റേഷന്‍ നല്‍കും.
എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

Other News