മഴക്കെടുതി : മരണം 69 ആയി; കോട്ടക്കുന്നില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി


AUGUST 11, 2019, 3:11 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 69 ആയി. മലപ്പുറം കോട്ടക്കുന്നില്‍ മണ്ണിടിച്ചിലില്‍ കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി.

ചാത്തക്കുളം സത്യന്റെ ഭാര്യ ഗീതു (22), മകന്‍ ധ്രുവ് (ഒന്നര) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാസര്‍ഗോഡ് നീലേശ്വരത്ത് ഒരാള്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. കൊഴുമ്മല്‍ ചാത്തമത്ത് സ്വദേശി അമ്പൂട്ടി (81) യാണ്മരിച്ചത്.അതിനിടെ സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ ജാഗ്രതവേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.മലയോര മേഖലകളില്‍ ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 1551 ക്യാമ്പുകളിലായി 2.27 ലക്ഷം പേരുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.