മരട് ഫ്ലാറ്റുകൾ പൊളിക്കാനായി രണ്ട് കമ്പനികളെ തെരഞ്ഞെടുത്തു


OCTOBER 9, 2019, 1:51 AM IST

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച്‌ നിര്‍മ്മിച്ച മരട് ഫ്ലാറ്റുകൾ പൊളിക്കാന്‍ രണ്ട് കമ്പനികളെ തെരഞ്ഞെടുത്തു. എഡിഫൈസ് എന്‍ജിനീയറിംഗ്, വിജയ് സ്റ്റീല്‍സ് എന്നീ കമ്പനികളെയാണ് ഫ്‌ളാറ്റുകള്‍ പൊളിക്കാനായി തെരഞ്ഞെടുത്തത്.

വെള്ളിയാഴ്ച്ച ഫ്‌ളാറ്റുകള്‍ കമ്പനികള്‍ക്ക് കൈമാറും. 90 ദിവസത്തിനുള്ളില്‍ ഫ്‌ളാറ്റുകള്‍ പൊളിച്ചു തീര്‍ക്കും. 30 ദിവസത്തിനുള്ളില്‍ കെട്ടിടാവശിഷ്ടങ്ങളും സ്ഥലത്ത് നിന്നും നീക്കം ചെയ്യും. നാലുഫ്ലാറ്റുസമുച്ചയങ്ങളിലായി അഞ്ചു കെട്ടിടങ്ങളാണ് പൊളിക്കാനുള്ളത്.

ഇരുന്നൂറിലേറെ കെട്ടിടങ്ങള്‍ പൊളിച്ച്‌ അനുഭവ പരിചയമുള്ള എസ് ബി സര്‍വ്വടെയെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശകനായി നിയമിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കെട്ടിടങ്ങള്‍ പൊളിച്ചതിന്റെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് ഉടമയാണ് അദ്ദേഹം. നിയന്ത്രിത സ്ഫോടനത്തിലൂടെ കെട്ടിങ്ങള്‍ പൊളിക്കുന്നതിലും ഖനനത്തിലും വിദഗ്ധനാണ് അദ്ദേഹം.

Other News