തൃശൂരില്‍ കാട്ടുതീ: രണ്ടു വനപാലകര്‍ മരിച്ചു


FEBRUARY 16, 2020, 10:57 PM IST

തൃശൂര്‍: തൃശൂര്‍ ദേശമംഗലം കൊറ്റമ്പത്തൂരില്‍ കാട്ടുതീയില്‍പ്പെട്ട് രണ്ടു വനപാലകര്‍ മരിച്ചു. ഫോറസ്റ്റ് വാച്ചര്‍മാരായ ദിവാകരന്‍, വേലായുധന്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ശങ്കരന്‍ എന്നയാള്‍ക്കാണ് പരുക്കേറ്റത്. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കാഞ്ചേരി ഫോറസ്റ്റ് ഡിവിഷനിലെ താല്‍ക്കാലിക ജീവനക്കാരാണ് മരിച്ച ദിവാകരനും വേലായുധനും. 

വനമേഖലയിലുണ്ടായ തീ ഉള്‍വനത്തിലേക്കു പടരുന്നതിനുമുമ്പ് അണയ്ക്കാന്‍ എത്തിയവരായിരുന്നു മൂവരും. ശനിയാഴ്ച മുതല്‍ ഇവിടെ കാട്ടുതീ ഉണ്ടായിരുന്നു. പ്രദേശത്ത് എത്തിപ്പെടാന്‍ പറ്റാത്തവിധമായിരുന്ന തീജ്വാലകള്‍. സ്ഥലത്തെത്തിയ അഗ്നിശമന സേന തീ കെടുത്താനുള്ള ശ്രമങ്ങളിലാണ്. അതേസമയം, അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്കു സഹായം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വനംമന്ത്രി കെ. രാജു അറിയിച്ചു.

Other News