രണ്ടുവയസുകാരിയെ പീഡിപ്പിച്ച സഹോദരന്‍ പിടിയില്‍


NOVEMBER 13, 2019, 3:57 PM IST

കൊല്ലം:  രണ്ടുവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സഹോദരന്‍ പോലീസ് പിടിയില്‍. ചൊവ്വാഴ്േച വൈകുന്നേരം അഞ്ചര മണിയോടെയായിരുന്നു കുട്ടിയെ സഹോദരന്‍ വീട്ടിനുള്ളില്‍ ഉപദ്രവിച്ചത്. .

ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ച് നശിപ്പിക്കുന്നതിനു വേണ്ടി ഹരിതകര്‍മസേന അംഗങ്ങള്‍ കുട്ടിയുടെ വീടിന് പരിസരത്ത് എത്തിയപ്പോള്‍ നിര്‍ത്താതെയുള്ള നിലവിളി കേട്ടു. വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ വാതില്‍ അകത്തു നിന്ന് അടച്ചിരുന്നു. തട്ടി വിളിച്ചതിന് ശേഷവും വാതില്‍ തുറന്നില്ല. പ്രതികരണം ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ഹരിത കര്‍മ്മ സേന അംഗങ്ങള്‍ വാര്‍ഡ് മെമ്പറെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.

പ്രതി നേരത്തേ മോഷണക്കേസില്‍ മൂന്നുവര്‍ഷം ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ച പ്രതി ജനല്‍ കമ്പി മുറിച്ച് പുറത്തു ചാടുകയും ചെയ്തിട്ടുണ്ട്. പ്രായം തെളിയിക്കാനുള്ള യാതൊരു സര്‍ട്ടിഫിക്കറ്റും ഇല്ലാത്തതുകൊണ്ട് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്ക് വിധേയനാക്കി. പെണ്‍കുട്ടിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Other News