റോബിൻ ഉത്തപ്പ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ 


AUGUST 28, 2019, 8:52 PM IST

തിരുവനന്തപുരം: പരിമിത ഓവര്‍ ക്രിക്കറ്റില്‍ കേരളാ ടീമിന്റെ നായകനായി മുൻ ഇന്ത്യൻ താരം കർണാടകയുടെ റോബിന്‍ ഉത്തപ്പയെ തെരഞ്ഞെടുത്തു.മുൻവര്‍ഷങ്ങളില്‍ ടീമിനെ നയിച്ച സച്ചിന്‍ ബേബിക്ക് പകരമാണ് ഉത്തപ്പയെ നായകനായി പരിഗണിച്ചത്.

അടുത്തമാസം  24ന് ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫിയിലാണ് നായകനായി ഉത്തപ്പയുടെ അരങ്ങേറ്റം. ഇന്ത്യക്കായി ടി20 ലോകകപ്പിലുള്‍പ്പെടെ നിരവധി മത്സരങ്ങളില്‍ കളിച്ചുള്ള പരിചയമാണ് ഉത്തപ്പയെ നായകനായി തെരഞ്ഞെടുക്കാനുള്ള കാരണം.

സയ്യിദ് മുഷ്‌താഖ്‌ അലി ടൂര്‍ണമെന്റിലും ഉത്തപ്പ കേരള ടീമിന്റെ നായകനായി തുടരും. എന്നാല്‍ രഞ്ജി ട്രോഫിയില്‍ ഉത്തപ്പ തന്നെ കേരളത്തെ നയിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. 

സച്ചിന്‍ ബേബിയുടെ കീഴില്‍ കഴിഞ്ഞതവണ ചരിത്രത്തിലാദ്യമായി കേരള ടീം രഞ്ജി ട്രോഫി ഫൈനലിലെത്തിയിരുന്നു. സൗരാഷ്ട്ര ടീമില്‍ നിന്നാണ് ഉത്തപ്പ ഈ സീസണില്‍ കേരള ടീമിലേക്കെത്തുന്നത്.

Other News