ഉത്രയുടെ ആഭരണങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി; സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്തു


JUNE 2, 2020, 7:17 AM IST

കൊല്ലം:  അഞ്ചലില്‍ പാമ്പകടിയേറ്റു പ്പിച്ചകൊല്ലപ്പെട്ട ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. സൂരജിന്റെ വീട്ടില്‍ രാത്രിയില്‍ ക്രൈംബ്രാഞ്ച് നടത്തിയ തെളിവെടുപ്പിനിടയിലാണ് സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്. പ്രതി സൂരജിന്റെ പിതാവ് സുരേന്ദ്രനാണ് സ്വര്‍ണം കാണിച്ചുകൊടുത്തത്. സംഭവത്തില്‍ സൂരജിന്റെ പിതാവിനെ അറസ്റ്റ് ചെയ്തു.

രാത്രി എട്ട് മണിയോടെയാണ് ക്രൈം ബ്രാഞ്ച് സംഘം ഇവിടെ എത്തിച്ചേര്‍ന്നത്. സമീപപ്രദേശങ്ങളിലടക്കം തിരച്ചില്‍ നടത്തിയിരുന്നു. ഒടുവില്‍ വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ രണ്ടിടങ്ങളിലായി മണ്ണില്‍ കുഴിച്ചിട്ട സ്വര്‍ണാഭരണങ്ങള്‍ സുരേന്ദ്രന്‍ കാട്ടിക്കൊടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍ കൊര്യങ്ങള്‍ പിതാവിനും അറിയാം എന്ന രീതിയില്‍ സൂരജ് മൊഴിനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച രാവിലെ ക്രൈംബ്രാഞ്ച് സംഘം സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ കൊട്ടാരക്കരയില്‍ കൊണ്ടുപോയി വിശദമായി ചോദ്യം ചെയ്തു. അതിന് ശേഷമാണ് രാത്രി വൈകി വീട്ടില്‍ എത്തിച്ചേര്‍ന്നത്. ഇയാളെ  ബ്രാഞ്ച് സംഘം ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കണ്ടെടുത്ത സ്വര്‍ണം എത്ര പവനുണ്ട് എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇതിന്റെ മൂല്യം തിട്ടപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളടക്കം പുരോഗമിക്കുകയാണ്.

Other News