യുവതിയെ അപമാനിച്ചെന്ന പരാതി: നടന്‍ വിനായകനെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടു


JUNE 20, 2019, 1:21 PM IST

കല്‍പ്പറ്റ: യുവതിയോട്  ഫോണിലൂടെ അശ്ലീലം പറഞ്ഞെന്ന പരാതിയില്‍ നടന്‍ വിനായകനെ  ജാമ്യത്തില്‍ വിട്ടു. രാവിലെ അഭിഭാഷകര്‍ക്കൊപ്പം കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ ഹാജരായ വിനായകനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

കഴിഞ്ഞ മാസം വിനായകനെ ഫോണില്‍ വിളിച്ചപ്പോള്‍ നടന്‍ അശ്ലീലം പറയുകയും അപമാനിക്കുകയും ചെയ്തെന്ന കോട്ടയം പാമ്പാടി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. യുവതിയുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. റെക്കോര്‍ഡ് ചെയ്ത വിനായകന്റെ ഫോണ്‍ സംഭാഷണവും പൊലീസിന് യുവതി നല്‍കിയിരുന്നു.

Other News