മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്


SEPTEMBER 18, 2019, 11:16 PM IST

തിരുവനന്തപുരം: ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് തെരഞ്ഞെ

ടുപ്പ് കമ്മീഷന്റെ താക്കീത്. പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ താക്കീത് നൽകിയത്.

പാലാ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി, മത്സ്യ മാർക്കറ്റ് സ്ഥാപിക്കുമെന്ന് മന്ത്രി വാഗ്ദാനം നൽകിയിരുന്നു. ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് കാണിച്ച് കേരള കോൺഗ്രസ് എം നേതാവ് ജോസഫ് എം പുതുശ്ശേരി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കി പരാതി നൽകുകയായിരുന്നു.

തുടർന്ന് ജില്ല വരണാധികാരികൂടിയായ കളക്ടർ അന്വേഷിച്ച് നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് മേഴ്‌സിക്കുട്ടിയമ്മയ്ക്ക് താക്കീത് നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്.

Other News