ദുരിതാശ്വാസത്തിന് സഹായസഹകരണം  തേടി വയനാട് 


AUGUST 9, 2019, 12:18 AM IST

കൽപറ്റ :പേമാരിയും ഉരുൾപൊട്ടലും വൻ നാശം വിതച്ച വയനാട് ജില്ലയിൽ  ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായ സഹകരണം  അഭ്യർത്ഥിച്ച് സഹായം അഭ്യർത്ഥിച്ച് കളക്ടർ കെ ആർ അജയകുമാർ.ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് അഭ്യർത്ഥന.  

ഫേസ്‌ബുക്ക് പോസ്റ്റിൽ നിന്ന്:പ്രളയവും ഉരുൾപൊട്ടലും വ്യാപകമാണ്.  94 റിലീഫ് ക്യാമ്പുകളിലായി നിലവില്‍ എണ്ണായിരത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്‌.   2018 ലെ പ്രളയത്തെ നാം  തരണം ചെയ്തതിലും  ഫലപ്രദമായി ഈ പ്രളയം അതിജീവിക്കാൻ നമുക്ക് സാധിക്കണം. 

ക്യാമ്പുകളിൽ മികവുറ്റ സൗകര്യം ഒരുക്കിയിട്ടുണ്ട്. ക്യാമ്പിൽ കഴിയുന്നവർക്ക് ആവശ്യമുള്ള അവശ്യ സാധനങ്ങള്‍ ജില്ലാ ഭരണകൂടം എത്തിച്ചു നൽകിയിട്ടുണ്ട്‌.


ജില്ലാ ഭരണകൂടവുമായി കൈകോര്‍ത്ത് അവശ്യ വസ്തുക്കള്‍ ഇവര്‍ക്കു നല്‍കുന്നതിനായി സുമനസ്സുകളുടെ സഹകരണം കൂടിയേ തീരൂ. ആയതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലുള്ള നമ്മുടെ സഹോദരീ സഹോദരന്‍മാര്‍ക്ക് ആവശ്യമായ വസ്തുക്കൾ സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ചുവടെ പറയുന്ന സാധനങ്ങളാണ് നിലവിൽ ആവശ്യമുള്ളത്. ഇവ വയനാട് സിവിൽ സ്റ്റേഷനിൽ എത്തിച്ച് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.


ആവശ്യമുള്ള സാധനങ്ങൾ


പായ

കമ്പിളിപ്പുതപ്പ്‌

അടിവസ്ത്രങ്ങൾ

മുണ്ട്‌

നൈറ്റി

കുട്ടികളുടെ വസ്ത്രങ്ങൾ

ഹവായ്‌ ചെരിപ്പ്‌


സാനിറ്ററി നാപ്കിൻ

സോപ്പ്‌

ഡെറ്റോൾ

സോപ്പ്‌ പൗഡർ

ബ്ലീച്ചിംഗ്‌ പൗഡർ

ക്ലോറിൻ


ബിസ്ക്കറ്റ്‌

അരി

പഞ്ചസാര

ചെറുപയർ

പരിപ്പ്‌

കടല

വെളിച്ചെണ്ണ