ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില മേല്‍പ്പാലം തുറന്നതിന് അറസ്റ്റിലായ നിപുന്‍ ചെറിയാന് ജാമ്യം


JANUARY 14, 2021, 7:30 AM IST

കൊച്ചി : വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിനു മുന്‍പു തുറന്നു നല്‍കിയെന്നാരോപിച്ച് പൊലീസ് അറസ്റ്റു ചെയ്ത വിഫോര്‍ കേരള കോഓര്‍ഡിനേറ്റര്‍ നിപുന്‍ ചെറിയാന് ജാമ്യം. ഒരു ലക്ഷം രൂപ ജാമ്യത്തുക കെട്ടിവയ്ക്കണം. എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന ഉപാധിയുമുണ്ട്.

ബുധനാഴ്ച കോടതി ഉത്തരവിന്റെ പകര്‍പ്പു ലഭിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ വ്യാഴാഴ്ച മാത്രമേ പുറത്തിറങ്ങൂ. പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ചു കൂട്ടംകൂടാന്‍ ആഹ്വാനം ചെയ്തതിനും പൊതുമുതല്‍ നശിപ്പിച്ചെന്നുമുള്ള വകുപ്പുകളിലാണ് കോടതി റിമാന്‍ഡ് ചെയ്തത്. ഒപ്പം അറസ്റ്റിലായവരെ തൊട്ടടുത്ത ദിവസം തന്നെ ജാമ്യം നല്‍കി വിട്ടയച്ചിരുന്നു.