വീട് കുത്തിത്തുറന്ന് 30 ലക്ഷത്തോളം രൂപ വില വരുന്ന ആഭരണങ്ങളും പണവും കവര്‍ന്നു


JULY 13, 2019, 4:43 PM IST

ആലുവ: വിദേശത്തായിരുന്ന വീട്ടുകാര്‍ മടങ്ങിയെത്തി ബാങ്കില്‍ നിന്നും ആഭരണമെടുത്ത് മുറിയില്‍വച്ച് പൂട്ടി. തുടര്‍ന്ന് എറണാകുളത്ത് ഒരു ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുവന്നപ്പോള്‍ ആഭരണവുമില്ല.. പണവുമില്ല. വീട് കുത്തിത്തുറന്ന് 30 ലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങളും പണവും മോഷ്ടാക്കള്‍ കവരുകയായിരുന്നു. ആലുവ തോട്ടക്കാട്ടുകര കോണ്‍വന്റിന് സമീപം പൂണേലില്‍ ജോര്‍ജ് മാത്യുവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വളര്‍ത്തുനായയെ മയക്കിയ ശേഷമായിരുന്നു കവര്‍ച്.

20 പവന്‍ സ്വര്‍ണം, 25 ലക്ഷത്തോളം വിലവരുന്ന വജ്രാഭരണങ്ങള്‍, യൂറോയും ഡോളറുകളുമടക്കം 30 ലക്ഷം ലക്ഷം രൂപ വില വരുന്ന വസ്തുക്കളാണ് മോഷണം പോയതെന്ന് ജോര്‍ജ് മാത്യു പറയുന്നു. മുറിയിലെ മര അലമാര തകര്‍ത്ത് ലോക്കര്‍ പൊളിച്ചാണ് ആഭരണങ്ങള്‍ എടുത്തത്. 

 ചടങ്ങില്‍ പങ്കെടുത്ത് രാത്രി 11.30 യോടെ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്.

 ഫോറന്‍സിക് വിദഗ്ദരും പോലീസും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. 

Other News