ആനയൂട്ടിനിടെ മകനെ തോളിലേറ്റി ആനയെ തൊടീച്ച യതീഷ് ചന്ദ്ര വിവാദത്തിൽ 


JULY 23, 2019, 1:57 AM IST

തൃശൂര്‍: ആനയൂട്ടിനിടെ കുട്ടിയെ തോളിലേന്തി ആനയെ തൊട്ട സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര നിയമലംഘനം നടത്തിയതായി ആരോപണം. തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ടിനിടയിലാണ് സംഭവം. 

ആനകളും ആളുകളും തമ്മില്‍ മൂന്നു മീറ്റര്‍ അകലം പാലിക്കണമെന്ന ചട്ടം യതീഷ് ചന്ദ്ര ലംഘിച്ചെന്ന് ആരോപിച്ച് ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് പരാതിയുമായി രംഗത്തെത്തി. സംഭവത്തില്‍ യതീഷ് ചന്ദ്രയ്ക്കെതിരെ നടപടിയെടുക്കണമെന്നാണ് ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സിന്റെ ആവശ്യം.

ഇത് സംബന്ധിച്ച് ഗവര്‍ണര്‍ക്കും ബാലാവകാശ കമ്മിഷന്‍ ചെയര്‍മാനും ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് നിവേദനമയച്ചു. ആനയൂട്ട് വീക്ഷിക്കാന്‍ ആയിരങ്ങള്‍ എത്താറുള്ളതിനാല്‍ പ്രത്യേകം ബാരിക്കേഡ് കെട്ടി തിരിച്ചാണ് ചടങ്ങ് നടത്തുന്നത്. ജനത്തിരക്ക് കണക്കിലെടുത്ത് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ പ്രത്യേകം റാമ്പും നിര്‍മിക്കാറുണ്ട്.

Other News