എ കെ ജി സെൻ്റർ ആക്രമണ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ


SEPTEMBER 22, 2022, 1:20 PM IST

തിരുവനന്തപുരം:  എകെജി സെൻ്റർ ആക്രമണക്കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ.

മൺവിള സ്വദേശിയായ ജിതിൻ ആണ് ക്രൈം ബ്രാഞ്ചിൻ്റ കസ്‌റ്റഡിയിലുള്ളത്. യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡൻ്റാണ് ജിതിൻ. എസ് പി മധുസൂദനൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ‌്‌തു വരികയാണ്.

എകെജി സെൻ്ററിൽ സ്ഫോടക വസ്തു എറിഞ്ഞത് ജിതിനാണെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നത്. നേരത്തെ തന്നെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ക്രൈം ബ്രാഞ്ച് ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആറ്റിപ്ര, മേനംകുളം, കഴക്കൂട്ടം ഭാഗത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

സംഭവത്തിൽ ജിതിൻ്റെ പേര് പ്രാരംഭഘട്ടത്തിൽ ഉയർന്നു കേട്ടിരുന്നുവെങ്കിലും തെളിവുകൾ ശേഖരിക്കുന്ന ശ്രമങ്ങളിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാൾ പിടിയിലായിരിക്കുന്നത്. 

Other News