കോഴിക്കോട് വിലങ്ങാട് വനത്തില്‍ നായാട്ടിന് പോയ യുവാവ് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു


DECEMBER 8, 2019, 1:03 PM IST

കോഴിക്കോട്: നായാട്ടിനുപോയ യുവാവ് വിലങ്ങാട് വനത്തിനടുത്ത്  വെടിയേറ്റ് മരിച്ചു . കോഴിക്കോട് വിലങ്ങാട് ഇന്ദിരാനഗറിലെ റഷീദ് (30) ആണ് മരിച്ചത്.

നായാട്ടിന് ബൈക്കില്‍ പോകുമ്പോള്‍ അബദ്ധത്തില്‍ തോക്ക് പൊട്ടിയെന്ന് സംശയം. പുളളിപ്പാറ വനപ്രദേശത്ത് വച്ച് ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

മൃതദേഹം കുറ്റ്യാടി താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. പൊലീസ് അന്വേഷണം തുടങ്ങി.

Other News