യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ രാജിവെച്ചു


FEBRUARY 22, 2021, 10:22 PM IST

കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ രാജിവച്ചു. കത്വ, ഉന്നാവോ ഫണ്ട് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്.മുസ്‌ലിം ലീഗ് നേതൃത്വം രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടതിനെ  തുടര്‍ന്നാണ് ദേശീയ അധ്യക്ഷന്‍ ഖാദര്‍ മെയ്തീന് സി കെ സുബൈര്‍ രാജി സമര്‍പ്പിച്ചത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും രാജിക്കത്ത് അയച്ചിട്ടുണ്ട്. കത്വ, ഉന്നാവോ ഇരകളുടെ കുടുംബത്തെ സഹായിക്കാന്‍ മുസ്‌ലിം യൂത്ത് ലീഗ് സമാഹരിച്ച തുകയില്‍ നിന്ന് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈറും സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസും വകമാറ്റിയതായി മുന്‍ ദേശീയ സമിതിയംഗം യൂസഫ് പടനിലം ആരോപിച്ചിരുന്നു. പൊലീസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് കുന്ദമംഗലം പൊലീസ് ഈ സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

Other News