തുഷാറിന്റെ കേസില്‍ ഇടപെട്ടിട്ടില്ലെന്ന്​  യൂസുഫലി


AUGUST 29, 2019, 12:49 AM IST

അബൂദബി:തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേസില്‍ ഏതെങ്കിലും രീതിയില്‍ ഇടപെട്ടിട്ടില്ലെന്നും ഇടപെടാന്‍ ഉദ്ദേശ്യമില്ലെന്നും​ ലുലു ഗ്രൂപ്പ്​ ചെയര്‍മാന്‍ എം എ യൂസുഫലി.

തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യത്തുക നല്‍കി എന്നത് മാത്രമാണ് ഈ കേസിലെ ഏക ബന്ധമെന്നും യൂസുഫലിയുടെ ഓഫിസ്​ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കേസ്​ ഇ​പ്പോള്‍ യു എ ഇയിലെ കോടതിയുടെ പരിഗണനയിലാണ്​. വളരെ ശക്തമായ നിയമസംവിധാനം നിലനില്‍ക്കുന്ന ഇവിടെ കേസുകളില്‍ യാതൊരു വിധ ബാഹ്യ ഇടപെടലുകളും സാധ്യമാകില്ല.

ന്യായത്തിനും നീതിക്കും അനുസരിച്ച്‌ മാത്രമാണ് യു എ ഇയുടെ നിയമവ്യവസ്ഥ പ്രവര്‍ത്തിക്കുന്നത്.  നിയമം നിയമത്തിൻ്റെ വഴിക്ക് മാത്രമേ പോകുകയുള്ളു-വാര്‍ത്താക്കുറിപ്പില്‍​ വ്യക്തമാക്കി.

Other News