അബ്ദുല്ലക്കുട്ടിയുടെ അനുജന്‍ ബി ജെ പി സ്ഥാനാര്‍ഥി 


NOVEMBER 20, 2020, 10:34 AM IST

കണ്ണൂര്‍: എ പി അബ്ദുല്ലക്കുട്ടിക്കു പിന്നാലെ അനുജനും എന്‍ ഡി എയിലേക്ക്. ബി ജെ പി ദേശീയ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട എ പി അബ്ദുല്ലക്കുട്ടി സി പി എമ്മില്‍ നിന്നും കോണ്‍ഗ്രസ് വഴിയാണ് കോണ്‍ഗ്രസിലെത്തിയത്. 

എ.പി അബ്ദുല്ലക്കുട്ടിയുടെ സഹോദരന്‍ എ പി ഷറഫൂദ്ദീനാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. അബ്ദുല്ലക്കുട്ടിയുടെ നാടായ നാറാത്ത് പഞ്ചായത്തിലെ 17-ാം വാര്‍ഡ് കമ്പിലില്‍ നിന്നാണ് എ പി ഷറഫുദ്ദീന്‍ ജനവിധി തേടുന്നത്. അബ്ദുല്ലക്കുട്ടിയുടെ തറവാട് വീടിന് സമീപമാണ് ഷറഫുദ്ദീന്‍ താമസിക്കുന്നത്.

Other News