യുവനടന്‍ ശരത് മരിച്ച നിലയില്‍


JULY 29, 2022, 11:26 PM IST

കൊച്ചി: യുവനടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ശരത് ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തി. 37 വയസ്സായിരുന്നു. മരണ കാരണം വ്യക്തമല്ല. 

'അനീസ്യ' എന്ന ചിത്രത്തിലൂടെയാണ് ശരത് അഭിനയരംഗത്തേക്ക് എത്തിയത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ ഒരു ശ്രദ്ധേയമായ വേഷത്തില്‍ ശരത് അഭിനയിച്ചിട്ടുണ്ട്.

ഒരു മെക്സിക്കന്‍ അപാരത, സി ഐ എ, കൂടെ തുങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. നടന്‍ ആന്റണി വര്‍ഗീസ് ഫെയ്സ്ബുക്ക് പേജിലൂടെയാണ് ശരത്തിന്റെ മരണവാര്‍ത്ത പുറത്ത് വിട്ടത്.

നേരത്തെ ഐ. ടി മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ശരത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും ജോലി ചെയ്തിരുന്നു. ഒരു താത്വിക അവലോകനത്തിലാണ് ശരത് അവസാനമായി അഭിനയിച്ചത്. 

പിതാവ്: ചന്ദ്രന്‍, മാതാവ്: ലീല, സഹോദരന്‍: ശ്യാം ചന്ദ്രന്‍.

Other News