വാഷിംഗ്ടണ്‍: ഫോമയുടെ വനിതാ ദേശീയ ഫോറത്തിന്റെ പുതിയ കമ്മിറ്റിയുടെ ഉദ്ഘാടനം നിവഹിച്ച് നടിയും പാര്‍ലമെന്റംഗവുമായ സുമലതയുടെ പ്രസംഗവും ഫോറത്തിന്റെ സഞ്ജയിനി സ്കോളര്‍ഷിപ്പ് -സ്പോണ്സര് എ സ്റ്റുഡന്റ്- പ്രഖ്യാപനം നടത്തി മുന്‍ ഡി ജി പി ശ്രീലേഖ ഐ പി എസിന്റെ പ്രസംഗവും ഏറെ ശ്രദ്ധേയമായി.
വനിതാ ഫോറം നാഷണല്‍ കമ്മറ്റി ചെയര്‍ പേഴ്സണ്‍ ലാലി കളപ്പുരക്കല്‍ സ്വാഗതവും ഫോറം വൈസ് ചെയര്‍പേഴ്സണ്‍ ജൂബി വള്ളിക്കളം നന്ദിയും പറഞ്ഞു. ഗായിക രഞ്ജിനി ജോസ്, ഫോമാ പ്രസിഡന്റ് അനിയന് ജോര്‍ജ്, ഫോമാ ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്, ട്രഷറര്‍ തോമസ് ടി ഉമ്മന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ഫോമാ വനിതാ ഫോറം സെക്രട്ടറി ഷൈനി അബൂബക്കര്‍, ട്രഷറര്‍ ജാസ്മിന് പരോള്‍ എന്നിവരായിരുന്നു എം സിമാര്‍.
ശക്തം, നിര്‍ഭയം എന്നീ വാക്കുകളാണ് വിമന്‍സ് ഫോറത്തില്‍ ശ്രദ്ധിച്ചതെന്ന് നടി സുമലത പറഞ്ഞു. ഈ രണ്ട് കാര്യങ്ങളും തന്നിലുണ്ടെന്നും തന്നെ അത്തരത്തില്‍ വളര്‍ത്തിയെടുത്തത് കരുത്തയായ അമ്മയായിരുന്നെന്നും സുമലത പറഞ്ഞു. മുപ്പത്തിമൂന്നാം വയസ്സില്‍ വൈധവ്യം അനുഭവിക്കേണ്ടി അമ്മ ആരുടേയും പിന്തുണയും സഹായവും ഇല്ലാതെയാണ് അഞ്ചു മക്കളെ വളര്‍ത്തിയതെന്നും സുമലത പറഞ്ഞു.
മുപ്പത്തിമൂന്ന് വര്‍ഷങ്ങളും അഞ്ച് മാസങ്ങളും നീണ്ട തന്റെ പോലീസ് ജീവിതത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി കഴിവിനൊത്ത് പ്രവര്‍ത്തിച്ചതില്‍ സന്തോഷവും ചാരിതാര്‍ഥ്യമുണ്ടെന്ന് ശ്രീലേഖ പറഞ്ഞു.
തുടര്‍ന്ന് വിവിധ കലാപാരിപാടികള്‍ അരങ്ങേറി.
- ജോര്‍ജ് ജോസഫ്