അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ അലീലിയ മർഫി 114ാം വയസിൽ നിര്യാതയായി  


DECEMBER 2, 2019, 5:35 AM IST

ഹർലിൻ (ന്യൂയോർക്ക്): അമേരിക്കയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ സ്ത്രീ അലീലിയ മർഫി 114ാം വയസ്സിൽ നിര്യാതയായി. അലീലിയയുടെ മകൾ അംഗമായ ഹെൽത്ത് കെയർ വർക്കേഴ്‌സ് യൂണിയനാണ് നവം. 26 ബുധൻ മരണ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.    അമേരിക്കൻ പ്രസിഡന്റ് തിയോഡോർ റൂസ്‌വെൽറ്റ് പ്രിസിഡന്റായിരിക്കുന്ന വർഷം 1905 ലായിരുന്നു മർഫിയുടെ ജനനം. നോർത്ത് കരോളിനായിൽ ജനിച്ച ഇവർ 1920 ലാണ് ന്യൂയോർക്കിലേക്ക് താമസം മാറ്റിയത്. മരിക്കുമ്പോൾ 114 വർഷവും 140 ദിവസവുമായിരുന്നു പ്രായം.    2019 ജൂലായ് 6 നായിരുന്നു മർഫിയുടെ 114ാം ജന്മദിനം വിവിധ പരിപാടികളോടെ ന്യൂയോർക്ക് ഹർലിൻ സെക്ഷനിൽ ആഘോഷിച്ചത്. ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് വീൽചെയറിലാണ് ഇവർ എത്തിയത്. ദൈവത്തിലുള്ള അംഗമായ വിശ്വാസമാണ് തന്റെ ദീർഘായുസ്സിന് കാരണമെന്് ഇവർ പറയുന്നു. ഒരിക്കൽപോലും ആൾക്കഹോൾ ഉപയോഗിക്കാത്തതും മറ്റൊരു കാരണമാണ്. ഈ വർഷം ജനുവരിയിൽ അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ ഒഹായോവിൽ നിന്നുള്ള ലെസ്സി ബ്രൗൺ (114) മരിച്ചതോടെയാണ് ആസ്ഥാനം മർഫിക്ക് ലഭിച്ചത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജീവിച്ചിരിക്കുന്ന വ്യക്തി ജപ്പാനിൽ നിന്നുള്ള കെയിൻ തനാക്കയാണ് പ്രായം 116.    മർഫഇ സമൂഹത്തിന് ചെയ്ത സേവനങ്ങളെ ന്യൂയോർക്ക് ക്രൈസ്റ്റ് സെനറ്റർ പ്രിയാൻ ബെഞ്ചമിൻ അനുസ്മരിച്ചു. ഫ്യൂണറൽ ഡിസംബർ 6 ന് ഹർലിനിലുള്ള യുണൈറ്റഡ് ഹൗസ് ഓഫ് പ്രെയറിൽ വെച്ച് നടക്കും.

Other News