ബഡി ബോയ്‌സിന് ഫിലാഡൽഫിയാ സിറ്റിയുടെ അംഗീകാരം


SEPTEMBER 7, 2019, 6:19 PM IST

                 ഫിലാഡൽഫിയാ: ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ  മികച്ച അഭിപ്രായം നേടി മുന്നേറുന്ന ബഡി ബോയ്‌സിന്റെ സ്‌തുത്യർഹമായ പൊതു  പ്രവർത്തനങ്ങൾക്കുള്ള ഫിലഡൽഫിയാ സിറ്റിയുടെ അംഗീകാരവും ആദരവും അടങ്ങിയ പ്രശംസാപത്രം (സൈറ്റേഷൻ)  ലഭിച്ചു.   ഫിലഡല്‍ഫിയാ ക്രിസ്‌തോസ് മാർത്തോമ്മാ  ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ഓണാഘോഷ പരിപാടിയിൽ വച്ച് ഫിലഡൽഫിയാ  സിറ്റി കൗൺസിൽമാൻ അൽ ടോബൻബെർജറാണ്  പ്രശംസാപത്രം ചടങ്ങിൽ വായിച്ചു നൽകിയത്.ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ബഡി  ബോയ്‌സ്‌ ചെയുന്ന മാതൃകാപരമായ  സേവനങ്ങൾ തങ്ങളുടെ ശ്രദ്ധയിൽ പെട്ടതിനാലാണ് ഈ പ്രശംസാ പത്രം നൽകുന്നതെന്നും, ഭാവിയിലും ഇത്തരം ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുവാൻ ബഡി ബോയ്‌സിന് കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു .  പ്രശംസാ പത്രം ബഡി ബോയ്‌സിനുവേണ്ടി സീനിയർ മെമ്പർ സേവ്യർ മൂഴിക്കാട്ട് ഏറ്റുവാങ്ങി. ഏഷ്യാനെറ്റ് റീജിയണൽ മാനേജർ വിൻസൻറ് ഇമ്മാനുവലും  അദ്ദേഹത്തോടൊപ്പം എത്തിയിരുന്നു .ബിജു ചാക്കോ കൗൺസിൽമാനെ സദസ്സിന് പരിചയപ്പെടുത്തി.വാർത്ത തയ്യാറാക്കി അയച്ചത്: രാജു ശങ്കരത്തിൽ, ഫിലാഡൽഫിയ.   

Other News