ഓര്‍മ- സി എസ് എ സ്റ്റം പ്രോഗ്രാമിന് തുടക്കമായി


OCTOBER 20, 2021, 8:53 PM IST

മിസ്സിസ്സാഗ: ഒന്റാരിയോ റീജിയണല്‍ മലയാളി അസോസിയേഷന്‍ (ഓര്‍മ), കനേഡിയന്‍ സ്‌പേയ്‌സ് ഏജന്‍സിയുമായി ചേര്‍ന്ന് നടത്തുന്ന ചേസ് ദി മൂണ്‍, മേക്ക് ഇറ്റ് ഹാബിറ്റബ്ള്‍ എന്ന ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നടന്നു. ബ്രാംപ്ടണ്‍ മേയര്‍ പാട്രിക് ബ്രൗണ്‍ പ്രൊജക്ട് ഉദ്ഘാടനം ചെയ്തു. 

ഓര്‍മ പ്രസിഡന്റ് അജു ഫിലിപ്പ് പ്രൊജക്ടിനെക്കുറിച്ചും ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ചും വിശദീകരിച്ചു. കനേഡിയന്‍ മലയാളി ഐക്യവേദി പ്രസിഡന്റ് കുര്യന്‍ പ്രക്കാനം, മിസ്സിസ്സാഗ കേരള അസോയിയേഷന്‍ പ്രസിഡന്റ് പ്രസാദ് നായര്‍, ഹാള്‍ട്ടന്‍ മലയാളി സമാജം സെക്രട്ടറി രവി മേനോന്‍, നയാഗ്ര മലയാളി സമാജം പ്രസിഡന്റ് മനോജ് ഇടമന, വാന്‍കൂവര്‍ ഫീനിക്‌സ് മലയാളി അസോസിയേഷന്‍ പ്രതിനിധി ജോണ്‍ കെ നൈനാന്‍, ഒന്റാറിയോ ഹീറോസ് സി ഇ ഒ പ്രവീണ്‍ വര്‍ക്കി, മാസോ പ്രസിഡന്റ് ജോജി ജോണ്‍ എന്നിവര്‍ ചടങ്ങില്‍ ആശംസയറിയിച്ചു. 

എം പി പി ദീപക് ആനന്ദ് സ്റ്റം ഇനീഷ്യേറ്റീവിന്റെ പ്രാധാന്യത്തെക്കുറിച്ചു ചടങ്ങില്‍ പ്രത്യേകം പരാമര്‍ശിക്കുകയും സംഘാടകരെ അനുമോദിക്കുകയും ചെയ്തു. വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമായ ഹോപിന്നിലാണ് ചടങ്ങു സംഘടിപ്പിച്ചത്.

കനേഡിയന്‍ സ്‌പേസ് ഏജന്‍സിയുടെ ആശംസ സന്ദേശം ചടങ്ങില്‍ വായിച്ചു. അന്താരാഷ്ട്ര ചന്ദ്ര നിരീക്ഷണ ദിവസമായിരുന്നു ഒക്ടോബര്‍ 16. ഇന്‍ഡസ് സ്‌പേസ്, ചാന്ദ്ര നിരീക്ഷണത്തിനു നേതൃത്വം നല്കി. റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ഓഫ് കാനഡ ഗവേഷകര്‍ ഇയാന്‍ വീല്‍ബാന്‍ഡ്, ഫ്രാന്‍സ്വ ഹെര്‍ദന്‍, ബ്ലേക്ക് നന്‍കാരൗ, ഡൊണാള്‍ഡ് സ്റ്റുവേര്‍ട് എന്നിവര്‍ ചാന്ദ്ര നിരീക്ഷണത്തിനു നേതൃത്വം നല്‍കി. 

ചന്ദ്ര ഗവേഷകര്‍ കുട്ടികള്‍ക്ക് വേണ്ടി ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. ഇന്‍ഡസ് സ്‌പേസ് സി ഇ ഒ ഡോ. ഭൈരവി ശങ്കര്‍ ശാസ്ത്ര പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഓര്‍മക്കു വേണ്ടി സിമി സജിലാല്‍ നന്ദി രേഖപ്പെടുത്തി.   

അഞ്ചിനും 17 വയസ്സിനും ഇടയിലുള്ളവര്‍ക്കായി നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന  കുട്ടികള്‍ https://www.astrostemlabs.com/event-details/orma-chase-the-moon-make-it-habitable എന്ന ലിങ്കില്‍ റജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓര്‍മ പ്രസിഡന്റ് അജു ഫിലിപ്പ് 416 500 6234, ദിലീപ് കുമാര്‍ സ്റ്റം ലാബ്‌സ് 647 560 6590 എന്നിവരുമായി ബന്ധപ്പെടുക. കുട്ടികള്‍ക്കുവേണ്ടിയുള്ള കോഡിങ് ക്ലാസ്സുകള്‍ ആരംഭിക്കുന്നതാണ്. റോബോട്ടിക്സ്, ടോക്ക് ടു എ സയിന്റിസ്റ്റ്, ഫണ്‍ ഗെയിംസ് എന്നിവയും ഈ പരിപാടിയുടെ ഭാഗമായി നടത്തുന്നതാണ്.

Other News