ലാന നാഷണൽ കൺവെൻഷനിൽ പുസ്‌തകപരിചയം 


AUGUST 23, 2019, 1:38 AM IST

ഡാളസ്: ലാന (ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) യുടെ 11 -മതു നാഷണൽ കൺവെൻഷൻ നവംബർ ഒന്ന്,രണ്ട്,മൂന്ന്  തീയതികളിൽ ഡാളസിലെ ഡി. വിനയചന്ദ്രൻ നഗറിൽ ( ഡബിൾ ട്രീ ഹോട്ടൽ, 11611 ലൂണാ റോഡ്, ഫാർമേഴ്‌സ് ബ്രാഞ്ച്, TX 75234 ) നടത്തുന്നതിന് ഒരുക്കങ്ങൾ ആരംഭിച്ചു.

ലാന സാഹിത്യ സമ്മേളനത്തോട് അനുബന്ധിച്ചു, മലയാള സാഹിത്യത്തിൻറെ വളർച്ച മുൻനിർത്തി, മലയാള ഭാഷാസ്നേഹികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കയിലും കാനഡയിലുമുള്ള  മലയാളി എഴുത്തുകാരുടെ പുസ്‌തകങ്ങൾ പരിചയപ്പെടുത്തും.ഇതിന് അബ്‌ദുൾ പുന്നയൂർകുളത്തിനെയും, ജെയിംസ് കുരീക്കാട്ടിലിനെയും ചുമതലപ്പെടുത്തി.

സ്വന്തം പുസ്തകങ്ങൾ പരിചയപ്പെടുത്താൻ താൽപര്യമുള്ളവര്  സംഘടനാഭാരവാഹികളുമായി ബന്ധപ്പെടണം.2016 - 2019 കാലയളവിൽ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് / മലയാളം കൃതികളുടെ ഒരു പ്രതി അബ്‌ദുൾ പുന്നയൂർ കുളത്തിന്റെ മേൽവിലാസത്തിൽ എത്തിച്ചു കൊടുക്കണം.

പുസ്തകങ്ങൾ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ ഒന്ന്.ലാന കൺവെൻഷനിൽ പങ്കെടുക്കുന്ന,രജിസ്റ്റർ ചെയ്‌തവരുടെ കൃതികൾ മാത്രമെ പരിഗണിക്കൂ. കൃതികൾ അയയ്‌ക്കേണ്ട  വിലാസം:M. N. Abdutty,25648 Salem

Roseville, MI 48066.കൂടുതൽ വിവരങ്ങൾക്ക്:Abhul Punnayoorkulam  -  586 - 994 - 1805,James Kureekkaattil   -   248 - 837 - 0402,Josen George  -   469 - 755 - 1988.

Other News