കാനഡ മലയാളി  പെന്തക്കോസ്റ്റല്‍ ചര്‍ച്ചസ് കോണ്‍ഫറന്‍സ്


MARCH 15, 2023, 10:23 AM IST

ടൊറന്റോ: കാനഡ മലയാളീ പെന്തെക്കോസ്റ്റല്‍ ദൈവ സഭകളുടെ ആഭി മുഖ്യത്തില്‍ നടക്കുന്ന റിവൈവ് കാനഡ  8 മത് കോണ്‍ഫെറന്‍സിന് ഒരുക്കങ്ങള്‍ നടക്കുന്നു. 

കാനഡയിലെ 7 പ്രൊവിന്‍സുകളില്‍ നിന്നും അന്‍പതില്‍ പരം സഭകളും, അതോടൊപ്പം  യുഎസ്എ, യുകെ ഓസ്‌ട്രേലിയ, മിഡില്‍ ഈസ്റ്റ് , ഇന്ത്യ  തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വിശ്വാസികള്‍ പങ്കെടുക്കുന്നു. മാര്‍ച്ച്  25 ശനിയാഴ്ച  2022 വൈകിട്ട്  (7  Pm - EST,  5 Pm -AB,  4 Pm - BC ) സൂം പ്ലാറ്റ്‌ഫോമിലൂടെയാണ് സമ്മേളനം.

കാനഡ പാസ്റ്റെര്‍സ് ഫെല്ലോഷിപ്പ് നേതൃത്വം കൊടുക്കുന്ന സമ്മേളനത്തില്‍ പ്രധാന പ്രസംഗകനായി പാസ്റ്റര്‍  ബാബു ജോര്‍ജ്  കാനഡ വചന പ്രഘോഷണം നടത്തുകയും വിവിധ പ്രൊവിന്‍സുകളിലെ സഭകള്‍ ഗാന ശ്രുഷകള്‍ക്കു നേതൃത്വം കൊടുക്കുകയും ചെയ്യും.

Other News