യുഫോറിയ 2020 ന്റെ ടിക്കറ്റ് ലോഞ്ച് നടത്തി


NOVEMBER 8, 2019, 2:56 PM IST

കാനഡയുടെ ചരിത്രത്തില്‍ ആദ്യമായി ഡിസംബര്‍ 31 ന് നടത്തുന്ന  മലയാളീ ഫാമിലി ന്യൂ ഇയര്‍ ഈവ്  പാര്‍ട്ടി ആയ (Euphoria 2020) ന്റെ ടിക്കറ്റ്  ലോഞ്ച്, പരിപാടിയുടെ  സംഘാടകരായ  കനേഡിയന്‍ കൊച്ചി ക്ലബ്  നവംബര്‍ 2 ന് ഓക്ള്‍വില്‍ റിവര്‍ ഓക്‌സ്  സെന്ററില്‍ വെച്ച് നടത്തി. ഇവന്റ് മെഗാ   സ്‌പോണ്‍സര്‍ സൈബു മാത്യു കനേഡിയന്‍ കൊച്ചി ക്ലബിന്റെ 3 ഡി ലോഗോ പുറത്തിറക്കി.മുഖ്യാതിഥികള്‍, ക്ഷണിതാക്കള്‍, കനേഡിയന്‍ കൊച്ചിന്‍ ക്ലബ് കുടുംബാംഗങ്ങള്‍ എന്നിവരെ സെക്രട്ടറി കുര്യന്‍ തോമസും ജോയിന്റ് സെക്രട്ടറി  ബോസ്‌കോ ആന്റണിയും ചേര്‍ന്ന് സ്വീകരിച്ചു. പ്രസിഡന്റ് സജീബ് കോയയുടെ അഭാവത്തില്‍ വൈസ്  പ്രസിഡന്റ് അനില്‍കുമാര്‍ വൈറ്റില അധ്യക്ഷ പ്രസംഗം നടത്തി.

ഇവന്റ് കോര്‍ഡിനേറ്റര്‍ അരുണ്‍ അനിയന്‍  യൂഫോറിയ 2020 നെക്കുറിച്ച് ഒരു ആമുഖം നല്‍കി.യൂഫോറിയ 2020 യുടെ ഒഫീഷ്യല്‍ ടീസര്‍ കനേഡിയന്‍ കൊച്ചിന്‍ ക്ലബ് അഡ്വൈസറി  കമ്മിറ്റി മെമ്പറും ട്രിനിറ്റി ഓട്ടോ സിഇഒ ആയ ബോബന്‍ ജെയിംസ് റിലീസ് ചെയ്തു.വിശിഷ്ട  അതിഥികള്‍  ഗോപിനാഥന്‍  (രുദ്രാ രത്‌ന), റെജി , സജി  സുരേന്ദ്രന്‍ എന്നിവര്‍ക്ക് ടിക്കറ്റ് കൈമാറി. കത്തോലിക്ക സ്‌കൂള്‍ ബോര്‍ഡ് ട്രസ്റ്റി തോമസ്  കെ തോമസ് ആശംസ പ്രസംഗം നടത്തി. ടോറോന്റോയിലെ  വിവിധ മലയാളി അസോസിക്കേഷനുകളായ ംാള , ാമേര , ാമരെ ബോര്‍ഡ് അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

വേദിയില്‍  കോട്ടയം ബ്രതെര്‍സ് ടീമിനെയും ഗ്ലാഡിയേറ്റേഴ്‌സ് കാനഡയെയും സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സിലെ മികച്ച നേട്ടങ്ങള്‍ക്കായി അഭിനന്ദിച്ചു. യുഎസ്എയില്‍ നടന്ന നോര്‍ത്ത് അമേരിക്കന്‍ വടംവലി മതസരങ്ങളില്‍ കാനഡയിലെ  മലയാളീകളെ പ്രതിനിധികരിച്ചു  ഇവര്‍്  ഇരുവരും കിരീടങ്ങള്‍ നേടിയവരാണ്.വേദിയില്‍ കനേഡിയന്‍ കൊച്ചിന്‍ ക്ലബ്ബിന്റെ വനിതാ ഡാന്‍സ് ഗ്രൂപ്പായ 'തിരുകൊച്ചി'ടീമിനെ  അവരുടെ ഈ വര്‍ഷത്തെ മികച്ച  കലാ പ്രകടനത്തിന് ആദരിക്കുകയും  ചെയ്തു.

Other News