കനേഡിയന്‍ ലയണ്‍സ് അഗ്രി ചലഞ്ച് 2021 അവാര്‍ഡ് പ്രഖ്യാപനം 27 ന്


NOVEMBER 18, 2021, 8:05 AM IST

മിസിസാഗ : പുതുതലമുറയെ കൃഷിയും കൃഷിരീതികളും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ടീം കനേഡിയന്‍ ലയണ്‍സ് ഏര്‍പ്പെടുത്തിയ 'അഗ്രി ചലഞ്ച് -2021' അവാര്‍ഡുകള്‍  നവംബര്‍ ഇരുപത്തിയേഴിന്   പ്രഖ്യാപിക്കും. വൈകിട്ട് എട്ടുമണിക്ക്  ടീം കനേഡിയന്‍  ലയണ്‍സിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്  അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക.

പുരയിടങ്ങളിലെ പച്ചക്കറികൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനും മികവുകാട്ടുന്നവരെ അംഗീകരിക്കുന്നതിനുമായി  ടീം കനേഡിയന്‍ ലയണ്‍സ് (ടിസിഎല്‍) ഏര്‍പ്പെടുത്തിയ  അഗ്രി ചലഞ്ചിന് രണ്ടാം വര്‍ഷവും മികച്ച പ്രതികരണമാണ്  ലഭിച്ചത്.

2021 മെയ് മാസത്തിലെ വിക്ടോറിയ ദിനത്തില്‍ തുടക്കം കുറിച്ച് പല ഘട്ടങ്ങളിലായി സെപ്റ്റംബര്‍ അവസാനം വരെ നടന്ന മത്സരത്തില്‍ അമ്പത്തിയൊമ്പതോളം  മലയാളി   കുടുംബങ്ങളാണ് പങ്കെടുത്തത് . മികച്ച കനേഡിയന്‍ മലയാളി കര്‍ഷകനുള്ള ലയണ്‍സ് കര്‍ഷകശ്രീ,  മികച്ച വെജ്റ്റബിള്‍ ഗാര്‍ഡനുള്ള  ലയണ്‍സ് കര്‍ഷകമിത്ര,  മികച്ച പൂത്തോട്ടത്തിനുള്ള ഉദ്യാനാശ്രേഷ്ഠ, മോസ്റ്റ് പ്രോമിനന്റ്  ഫാര്‍മര്‍,  മോസ്റ്റ് ഇന്നവേറ്റീവ്  ഫാര്‍മര്‍, മോസ്റ്റ് പോപ്പുലര്‍ ഫാര്‍മര്‍   പുരസ്‌കാരങ്ങളാണ് സമ്മാനിക്കുന്നത്.

കാനഡയിലെ കര്‍ഷകശ്രീയെ കാത്തിരിക്കുന്നത്  റിയല്‍റ്റര്‍ മോന്‍സി തോമസ് നല്‍കുന്ന  ആയിരം ഡോളറും ലയണ്‍സ്  നല്‍കുന്ന ഫലകവുമാണ്.

മികച്ച പൂന്തോട്ടമൊരുക്കുന്നവരില്‍നിന്ന് കണ്ടെത്തുന്ന ഉദ്യാനശ്രേഷ്ഠക്ക് ലഭിക്കുന്നത് ലോ ഓഫീസ് ഓഫ് ക്രിസ് ലാമണ്ണില്‍ നല്‍കുന്ന എഴുനൂറ്റമ്പത് ഡോളറും  ലയണ്‍സ്  നല്‍കുന്ന ഫലകവുമാണ്.  മികച്ച പച്ചക്കറി തോട്ടക്കാരില്‍നിന്നു തിരഞ്ഞെടുക്കുന്ന കര്‍ഷകമിത്ര പുരസ്‌കാര  ജേതാവിന്   വിപിന്‍  ശിവദാസന്‍ മോര്‍ട്ടഗേജ് അലയന്‍സ് നല്‍കുന്ന എഴൂന്നൂറ്റന്‍പത് ഡോളര്‍  ലഭിക്കും.

 ജനപ്രീയ കര്‍ഷകന്   ജയാസ്  ട്യൂട്ടറിങ്  നല്‍കുന്ന   അഞ്ഞൂറ് ഡോളര്‍, ഭാവി കര്‍ഷകവാഗ്ദാനത്തിന് ഓള്‍  നേഷന്‍സ് ഓട്ടോ ആന്‍ഡ് ടയേഴ്‌സ് നല്‍കുന്ന  ഇരുന്നൂറ്റന്‍പത്  ഡോളര്‍ എന്നിങ്ങനെയാണ്  മറ്റു പുരസ്‌കാരങ്ങള്‍. പുതുമയാര്‍ന്നതും വ്യത്യസ്തവുമായ കൃഷിയും കൃഷിരീതികളും അവതരിപ്പിക്കുന്നവരില്‍നിന്ന്  തിരഞ്ഞെടുക്കപ്പെടുന്ന ഒരു കര്‍ഷകന് റോമിയോ ജോണ്‍ എക്‌സ്പീരിയര്‍ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ മോസ്റ്റ് ഇന്നവേറ്റീവ്  ഫാര്‍മര്‍ അവാര്‍ഡും ഇത്തവണ നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്   https://www.teamcanadianlions.ca/   അല്ലെങ്കില്‍   https://www.facebook.com/teamcanadianlions    സന്ദര്‍ശിക്കുകയോ     വിനു ദേവസ്യ - 647 896 4207 , ഫെലിക്‌സ്  ജെയിംസ് - 289 995 0555 , ഡെന്നിസ് ജേക്കബ് - 647 515 9727 , മൈക്കിള്‍ ആന്റര്‍ - 647 87 78474,     ബിനു ജോസഫ്-416 543 3468 , ജയദീപ് ജോണ്‍ - 647 2283 800, ജിസ് കുര്യന്‍-647 712 9911  എന്നിവരെ  ബന്ധപ്പെടുകയോ  ചെയ്യണമെന്ന്    സംഘാടകര്‍ അറിയിച്ചു.

Other News