കോണ്‍ഗ്രിഗേഷന്‍ ഓഫ് ഓറിയന്റല്‍ ചര്‍ച്ചുകളുടെ പ്രിഫെക്ട് കാര്‍ഡിനല്‍ സാന്ദ്രിക്ക് ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ സ്വീകരണം


JUNE 19, 2019, 10:03 AM IST

ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് രൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ മാര്‍ തോമാ ശ്ലീഹാ കത്തീഡ്രലില്‍ ജൂണ്‍ 16 ന് ഞായറാഴ്ച എത്തിയ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഓറിയന്റല്‍ ചര്‍ച്ചുകളുടെ പ്രിഫെക്ട് കര്‍ഡിനാല്‍ ലിയനാര്‍ഡോ സാന്ദ്രിക്ക് ഇടവകാംഗങ്ങള്‍ ഉജ്ജ്വല വരവേല്‍പ് നല്‍കി.

രാവിലെ 9.30 ന് അഭിവന്ദ്യ കര്‍ദ്ദിനാളിന് രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റേയും സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, കത്തീഡ്രല്‍ വികാരിയും രൂപതാ വികാരി ജനറാളും ആയി മോന്‍സിങ്ങോര്‍ തോമസ് കടുകപ്പിള്ളില്‍, ക്‌നാനായ റീജിയന്‍ വികാരി ജനറാള്‍ മോന്‍സിങ്ങോര്‍ തോമസ് മുളവനാല്‍, രൂപതാ ചാന്‍സിലര്‍ ഫാ. ജോണിക്കുട്ടി പുലിശ്ശേരി, ഫൈനാന്‍സ് ഓഫീസര്‍ ഫാ. ജോര്‍ജ് മാളിയേക്കല്‍, ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ ഫാ. പോള്‍ ചാലിശ്ശേരി, കാറ്റിക്കിസം ഡയറക്ടര്‍ ഫാ. ജോര്‍ജ് ദാനവേലില്‍, അസി. വികാര്‍ കെവിന്‍ മുണ്ടക്കല്‍, സേക്രട്ട് ഹാര്‍ട്ട് ഫൊറോന ചര്‍ച്ച് വികാര്‍ ഫാ. എബ്രഹാം മുത്തോലത്തിന്റേയും നിരവധി വൈദികരുടേയും സന്യസ്തരുടേയും ഇടവക ജനങ്ങളുടെയും നേതൃത്വത്തില്‍ സ്വീകരിച്ച പള്ളിയിലേക്ക് നയിച്ചു.

തുടര്‍ന്ന് അഭിവന്ദ്യ കര്‍ദ്ദിനാളിന്റെയും ബിഷപ്പുമാരുടേയും നിരവധി വൈദികരും ചേര്‍ന്ന് സമൂഹ ബലിയര്‍പ്പിച്ചു. അഭിവന്ദ്യ കര്‍ദ്ദിനാള്‍ വചന സന്ദേശം നല്‍കുകയും വിശ്വാസികളെ അനുഗ്രഹിക്കുകയും ചെയ്തു.