തമിഴ് തോട്ടം തൊഴിലാളികളെ ആക്രമിച്ച ബി ജെ പി നേതാവിനെതിരെ കേസ്


APRIL 6, 2021, 9:20 PM IST

ഇടുക്കി: നെടുങ്കണ്ടത്ത് ഇരട്ട വോട്ട് ആരോപിച്ച് വാഹനം തടയുകയും തമിഴ് തോട്ടം തൊഴിലാളികളെ ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ ബി ജെ പി നേതാവിനെതിരെ കേസ്. ബി ജെ പി മണ്ഡലം ജനറല്‍ സെക്രട്ടറി ബിനു അമ്പാടിക്കെതിരെയാണ് കേസെടുത്തത്.

ഉടുമ്പന്‍ചോലയിലെ വോട്ടര്‍മാരായ തൊഴിലാളികളെയാണ് ബി ജെ പി നേതാവ് ആക്രമിച്ചത്. ഇവര്‍ ബന്ധുവിന്റെ മരണാനന്തര ചടങ്ങിനായി തമിഴ്നാട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.