റോം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ വത്തിക്കാനില്‍ മാര്‍പാപ്പായുമായി കൂടിക്കാഴ്ച നടത്തി.
വത്തിക്കാന്‍ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ മാര്‍പാപ്പായ്ക്ക് ആറന്മുള കണ്ണാടി മലങ്കര സഭയുടെ സ്‌നേഹോപഹാരമായി ബാവാ നല്‍കി. വിശേഷപ്പെട്ട കാസാ മാര്‍പാപ്പയും ബാവായ്ക്ക് നല്‍കി. മാര്‍പാപ്പായോടൊപ്പം ബാവായും മലങ്കര സഭയുടെ പ്രതിനിധി സംഘവും ഉച്ചഭക്ഷണം കഴിച്ചതിന് ശേഷമാണ് മടങ്ങിയത്.
എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, യൂഹാനോന്‍ മാര്‍ ദിമത്രിയോസ് മെത്രാപ്പോലീത്ത, എബ്രഹാം മാര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഫാ. ഗീവര്‍ഗീസ് ജോണ്‍സണ്‍, ഫാ. അശ്വിന്‍ ഫെര്‍ണാണ്ടസ്, ജേക്കബ് മാത്യു (ജോജോ), അലക്‌സാണ്ടര്‍ ജോര്‍ജ് മുത്തൂറ്റ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.