ഷിക്കാഗോ പോസ്റ്റല്‍ മലയാളി കുടുംബ സംഗമം വര്‍ണ്ണാഭമായി 


NOVEMBER 19, 2022, 2:54 PM IST

ഷിക്കാഗോ: പോസ്റ്റല്‍ മലയാളി ജീവനക്കാരുടെ കുടുംബസംഗമം ഡെസ്‌പ്ലെയിന്‍സിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ 

വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. ഫാ. ലിജോ കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ദൈനംദിന ജീവിതത്തില്‍ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യാം എന്ന വിഷയത്തെ ആസ്പദമാക്കി ഫാ. ലിജോ ചെയ്ത പ്രസംഗം ഏറെ ഹൃദ്യമായിരുന്നു. തുടര്‍ന്ന് പോസ്റ്റല്‍ സര്‍വീസ് റിട്ടയര്‍മെന്റ് കാരെയും സര്‍വീസില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയവരെയും ആദരിച്ചു. 

വിവിധ ഓഫീസുകളുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ പരിചയപ്പെടുത്തിയശേഷം കുട്ടികളുടെ കലാപരിപാടികള്‍ നടത്തി. കുടുംബ സംഗമത്തിന്റെ ഭാഗമായി വിവിധതരം ഗെയിമുകളും ജോര്‍ജ് പണിക്കരുടെ നേതൃത്വത്തില്‍ ഗാനമേളയും നടത്തി. സജി പൂത്തൃക്കയില്‍ മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്ന കുടുംബ സംഗമത്തില്‍ ആനീസ് സണ്ണി നന്ദി രേഖപ്പെടുത്തി. ഷിക്കാഗോയിലെ അനവധി പോസ്റ്റല്‍ കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കുചേര്‍ന്നു.

Other News