ഷിക്കാഗോ തിരുഹൃദയ ക്‌നാനായ ഫൊറോനാ ദൈവാലയ തിരുനാള്‍


OCTOBER 13, 2021, 7:51 AM IST

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്‌നാനായ ഫൊറോനാ ദൈവാലയത്തില്‍, 2021 ഒക്ടോബര്‍ 10  ഞായറാഴ്ച രാവിലെ 9:45 ന്, ഫൊറോനാ വികാരി വെരി. റവ. ഫാ. ഏബ്രഹാം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തില്‍ വി. വിന്‍സെന്റ് ഡീ പോളിന്റെ തിരുനാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു.

പ്രദക്ഷിണവും തിരുസ്വരൂപത്തില്‍ ധൂപാര്‍പ്പണം ചെയ്താണ് ആഘോഷങ്ങള്‍ തുടങ്ങിയത്. വാഴ്ത്തപ്പെട്ട ഫ്രെഡറിക് ഓസ്സാനാമിന്റേയും, സെന്റ് വിന്‍സെന്റ് ഡി പോളിന്റേയും കാരുണ്യ പ്രവര്‍ത്തികള്‍ പെരുന്നാള്‍ സന്ദേശത്തില്‍ അനുസ്മരിച്ചു. സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ  പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും, ബിനോയി കിഴക്കനടിയുടെ നേതൃത്വത്തിലുള്ള എക്‌സിക്കുട്ടീവിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

2020 - 2021 പ്രവര്‍ത്തന വര്‍ഷത്തില്‍ രഹസ്യപിരിവിലൂടെയും, സഹായാംഗങ്ങളില്‍ നിന്നും 1700 ഡോളറോളം സമാഹരിക്കുകയും, കോവിഡിന്റെ കാലത്ത് രോഗികള്‍ക്കും, വികലാംഗര്‍ക്കും അനാഥാലയങ്ങള്‍ക്കും, നിരാലംബര്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് 7500 ഡോളറോളം നല്‍കുകയും ചെയ്തു.

ജോയി കുടശ്ശേരിയുടെ നേതൃത്വത്തിലുള്ള ഗായകസംഘം ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിച്ച് തിരുനാള്‍ ഭക്തി സാന്ദ്രമാക്കി. കുര്യന്‍ നെല്ലാമറ്റം, ഫിലിപ്പ് കണ്ണോത്തറ എന്നിവരാണ് അള്‍ത്താര ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കിയത്. എക്‌സിക്യൂട്ടീവ് അംഗങ്ങളായ എബ്രാഹം അരീച്ചിറയില്‍, റ്റിജോ കമ്മാപറമ്പില്‍, സണ്ണി മൂക്കേട്ട്, സാബു മുത്തോലം, ലെനിന്‍ കണ്ണോത്തറ, മേഴ്സി ചെമ്മലക്കുഴി, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി എന്നിവരാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.

Other News