ഷിക്കാഗോ: ചങ്ങനാശ്ശേരി എസ് ബി- അസംപ്ഷന്‍ അലമ്നൈ അസോസിയേഷന്റെ ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ഉപന്യാസ മത്സരം നടത്തും. എസ് ബി- അസംപ്ഷന്‍ അലമ്നൈ അംഗങ്ങളുടെ മക്കള്‍ക്കായി മാത്രമുള്ള ഉപന്യാസ മത്സരമാണിത്. വര്‍ധിച്ച ഡിമാന്‍ഡു മൂലവും കൂടുതല്‍ അപേക്ഷാര്‍ഥികള്‍ക്കു അവസരം നല്കുന്നതിനുമായി റജിസ്ട്രേഷനുള്ള സമയം മാര്‍ച്ച് 5 വരെ നീട്ടിയതായി സംഘാടകര്‍ അറിയിച്ചു.
ഹൈസ്കൂള്‍, കോളേജ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഹൈസ്കൂളില്‍ ജൂനിയറോ സീനിയറോ ആയവര്‍ക്കും കോളേജില്‍ ഫ്രഷ്മെനോ സോഫ്മോര്‍ ആയവര്‍ക്കോ അപേക്ഷിക്കാവുന്നതാണ്. വിജയികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനം. റജിസ്ട്രേഷനും മത്സരത്തിനുള്ള എന്‍ട്രികളും csbaessaycomp@gmail.com എന്ന ഇമെയില്‍ വഴിയാണ് അയക്കേണ്ടത്. മാര്‍ച്ച് 5 വരെയാണ് സൗജന്യ റജിസ്ട്രേഷന്. ഉപന്യാസ എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി മെയ് 5 ആണ്. ജഡ്ജിങ് പാനലിന്റെ തീരുമാനം അന്തിമമായിരിക്കും എന്ന് പ്രസിഡന്റ് ആന്റണി ഫ്രാന്‍സിസും സംഘാടകരും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. തോമസ് സെബാസ്റ്റ്യന്‍: 601-715-2229 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.