ചിത്രാവാധ്വാനി വാഷിംഗ്ടണ്‍ പോസ്റ്റ് എഡിറ്റോറിയല്‍ ഡയറക്ടര്‍


NOVEMBER 20, 2020, 6:19 AM IST

വാഷിംഗ്ടണ്‍:  ഇന്ത്യന്‍ അമേരിക്കന്‍ ജേര്‍ണലിസ്റ്റും ബ്രോഡ്കാസ്റ്റ് പ്രൊഡ്യൂസറുമായ ചിത്രാ വാധ്വനിയെ വാഷിംഗ്ടണ്‍ പോസ്റ്റ് ലൈവ് എഡിറ്റോറിയല്‍ ഡയറക്ടറായി നിയമിച്ചു. 

അമേരിക്കയിലെ വംശീയത, പോലീസ് അതിക്രമം എന്നീ വിഷയങ്ങളെ കുറിച്ച് പഠനം നടത്തുന്നതിനും ജനജീവിതത്തെ എങ്ങനെ സാധിക്കുന്നു എന്ന കണ്ടെത്തുന്നതിനും പുറമേ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാതറിന്‍ ലൈവ് പ്രോഗ്രാമിനെ പിന്തുണക്കുകയെന്ന ദൗത്യവും ചിത്രയെ ഏല്‍പ്പിച്ചിട്ടുണ്ട്. 

വാഷിംഗ്ടണ്‍ പോസ്റ്റ് ലൈവ് മാര്‍ച്ചിനു ശേഷം ഇരുന്നൂറോളം ലൈവ് പ്രോഗ്രാമുകള്‍ (ഡിജിറ്റല്‍) നിര്‍മേിച്ചിട്ടുണ്ട്. ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധ പ്രകടനങ്ങള്‍ തുടര്‍ച്ചയായി ഒരാഴ്. ലൈവ് പ്രോഗ്രാം ചെയ്യുന്നതിനും വാഷിംഗ്ടണ്‍ പോസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. 

പി ബി എസിലെ ചാര്‍ളി റോസ് എന്ന പരിപാടിയുടെ പ്രൊഡ്യൂസര്‍ എന്ന നിലയിലാണ് ചിത്ര മാധ്യമ രംഗത്തെത്തിയത്. 20108ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സജീവ സാന്നിധ്യമായിരുന്ന ചിത്ര ചൈനീസ് വൈസ് പ്രസിഡന്റ്, യു എസ് ട്രഷറി സെക്രട്ടറി, ഫേസ്ബുക്ക് സ്ഥാപകന്‍ എന്നിവരുമായി നടത്തിയ അഭിമുഖങ്ങള്‍ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഇന്ത്യന്‍ മാതാപിതാക്കള്‍ക്ക് ഹോംങ്കോങില്‍ ജനിച്ച മകളാണ് ചിത്ര വെസ്‌ലിയന്‍ ഫ്രീമാന്‍ ഏഷ്യന്‍ സ്‌കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Other News