ഗാനസന്ധ്യ അവിസ്മരണീയമായി


AUGUST 13, 2019, 12:16 PM IST

ഇര്‍വിങ് (ഡാളസ്): ജനകീയ ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവും സുവിശേഷ പ്രാസംഗീകനും, വേദപണ്ഡിതനുമായ അന്തരിച്ച എം. ഇ. ചെറിയാന്റെ ജീവിത കഥയും ഓരോ ഗാനരചനയുടേയും ചരിത്ര പശ്ചാത്തലവും കോര്‍ത്തിണക്കി അവതരിപ്പിച്ച ഗാനസന്ധ്യ അവിസ്മരണീയമായി.

എം. ഇ. ചെറിയാന്റെ മക്കളായ ജെയിംസ് ചെറിയാന്‍, ടൈറ്റസ് ചെറിയാന്‍, ജോസ് ചെറിയാന്‍, കൊച്ചു മകന്‍ വിജു എന്നിവര്‍ പിതാവിന്റെ സ്മരണകള്‍ പങ്കുവെപ്പോള്‍, ഫിലിപ്പ് അഡ്രൂസ് ഓരോ ഗാനത്തിന്റേയും ചരിത്ര പശ്ചാത്തലം വിവരിച്ചു. ഞായറാഴ്ച നടന്ന ചടങ്ങില്‍ ബ്രദര്‍ വില്യം ജോണ്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. ജെറി മോഡിയില്‍ സ്വാഗതം ആശംസിച്ചു.

തൃശൂര്‍ സ്വദേശി ജോയി തോമസിന്റെയും ഗായകന്‍ മാത്യു ജോണിന്റെയും സാന്നിധ്യം സംഗീത സന്ധ്യയെ ധന്യമാക്കി. സുവിശേഷകന്‍ ജോണ്‍ കുര്യന്‍ ധ്യാനപ്രസംഗം നടത്തി.

വിവിധ സഭകളില്‍ നിന്നും എത്തിച്ചേര്‍ന്ന ഗായകര്‍, അനിയന്‍ ഡാലസ്, ജെന എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.


പി പി ചെറിയാന്‍ 

Other News