ഉണ്ണിക്കൊരു വീല്‍ചെയര്‍ വേറിട്ട ഓണാഘോഷവുമായി കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍


SEPTEMBER 6, 2019, 1:02 PM IST

ടൊറന്റോ:മലയാളി പ്രൊഫഷണല്‍ ഓര്‍ഗനൈസേഷനായ കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേന്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനവുമായി സെപ്തംബര്‍ 14-ാം തീയതി വൈകിട്ട് ഓണം ആഘോഷിക്കുന്നു.ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ മുഖമുദ്ര ഉണ്ണിക്കൊരു വീല്ഡചെയര്‍ എന്നതാണ്. ജന്മനാ ബുദ്ധിമുട്ടനുഭവിക്കുന്ന കേരളത്തിലെ ഒരു കുട്ടിക്കു ഇലക്ട്രിക് വീല്‍ചെയര്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.

ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ മുഖ്യാതിഥി ബ്രാംപ്ടണ്‍ മേയര്‍ പാട്രിക് ബ്രൗണ്‍ും ഗസ്റ്റ് സ്പീക്കര്‍ റൂബി സഹോട്ട എം.പിയുമാണ്. കനഡയിലെ സാംസ്‌ക്കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി നേതാക്കള്‍ ഓണാഘോഷത്തില്‍ പങ്കാളികളാകും.

ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികളില്‍ നിന്നും ഓണകുറമ്പനെയും  ഓണകുറുമ്പിയെയും സീനിയേഴ്‌സില്‍ നിന്നും ഓണത്തപ്പനെയും ഓണത്തമ്മയെയും യുവാക്കളില്‍ നിന്നും ഓണത്തമ്പുരാനെയും ഓണത്തമ്പുരാട്ടിയെയും തിരഞ്ഞെടുക്കും. അവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യപ്പെടും.ഈ വര്‍ഷത്തെ ഓണസദ്യക്ക് ഇന്റര്‍നാഷണല്‍ മലയാളി നഴ്‌സിംഗ് സ്റ്റുഡന്റ്‌സിന് സൗജന്യ ടിക്കറ്റുകള്‍ നല്‍കുന്നതാണ്. ഓണാഘോഷത്തിന്റെ മെഗാ സ്‌പോണ്‍സര്‍ - ഫിലിപ്പ് വരിക്കനാല്‍ ബാരിസ്റ്റര്‍, സോളിസിറ്റര്‍ ആന്റ് നോട്ടറി പബ്ലിക്, 120 ട്രേഡേഴ്‌സ് ബില്‍ഡിംഗ് ഈസ്റ്റ്, യൂണിറ്റ് - 202, മിസ്സിസ്സാഗാ ആണ്.

സെപ്തംബര്‍ 14-ാം തീയതി ടൊറന്റോയിലെ സെന്റ് ഗ്രിഗോറിയോസ് ഓഫ പരുമല പാരിഷ് ഹാള്‍, 6890 പ്രൊഫഷണല്‍ കോര്‍ട്ട്, മിസ്സിസ്സാഗായില്‍ വച്ചാണ് ഈ വര്‍ഷത്തെ ഓണാഘോഷം.വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍, തിരുവാതിര ഉള്‍പ്പടെയുള്ള നിരവധി കലാപരിപാടികള്‍ അരങ്ങേറും. ഇതിനോടകം കാനഡയിലെ, രാഷ്ട്രീയ, സാംസ്‌കരിക, സമുദായ നേതാക്കള്‍ വേറിട്ട ഈ ഓണഘോഷത്തിനു പിന്തുണ അറിയിച്ചു.ഈ വര്‍ഷത്തെ ഓണാഘോഷത്തില്‍ പങ്കെടുക്കുന്ന  സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികള്‍ക്ക് കമ്മ്യൂണിറ്റി സര്‍വ്വീസ് ആവേഴ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ കൊടുക്കുന്നതാണ്.www.canadianmna.com

Other News