തെരഞ്ഞെടുപ്പില്‍ തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മരിച്ചു


JULY 17, 2022, 10:56 PM IST

ഭോപ്പാല്‍: മധ്യപ്രദേശിലെ രേവ ജില്ലയിലെ മുന്‍സിപ്പല്‍ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു. സ്ഥാനാര്‍ഥി ഹരിനാരായണന്‍ ഗുപ്തയാണ് മരിച്ചത്. 

തെരഞ്ഞെടുപ്പില്‍ തന്റെ പരാജയ വാര്‍ത്തയറിഞ്ഞതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ മരണം. രേവയിലെ ഹനുമാന ഏരിയയിലെ മുന്‍സിപ്പല്‍ കൗണ്‍സില്‍ ഒമ്പതാം വാര്‍ഡില്‍ നിന്നാണ് ഹരിനാരായണന്‍ മത്സരിച്ചത്.  സ്വതന്ത്ര സ്ഥാനാര്‍ഥി അഖിലേഷ് ഗുപ്തയോടാണ് 14 വോട്ടിന് ഹരിനാരായണന്‍ പരാജയപ്പെട്ടത്. 

ഹനുമാനയിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായിരുന്നു ഹരിനാരായണന്‍.