മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ്


AUGUST 1, 2020, 12:35 AM IST

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. പി.സി.ആര്‍ പരിശോധനയിലാണ് കോവിഡ് സിഥിരീകരിച്ചതെന്നും മന്ത്രി പറഞ്ഞു. 

ജീവനക്കാരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മന്ത്രിയും ഔദ്യോഗിക വസതിയിലെ മറ്റെല്ലാവരും നിരീക്ഷണത്തില്‍ പോയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ മന്ത്രി ഉള്‍പ്പെടെ എല്ലാവരുടെയും കോവിഡ് ഫലം നെഗറ്റീവായിരുന്നു.

Other News