ഫിലഡല്‍ഫിയ: വേള്‍ഡ് മലയാളി കൗണ്‍സില്‍ പെന്‍സില്‍വേനിയ പ്രോവിന്സിന്റെ നേതൃത്വത്തില്‍ കോവിഡ് വാക്സിനെ കുറിച്ച് സൂം മീറ്റിംഗ് നടത്തി. കോവിഡിനെ ചെറുക്കാന്‍ വിവിധ വാക്സിനുകള്‍ ലഭ്യമായി കൊണ്ടിരിക്കുന്ന ഈ കാലയളവില്‍, വാക്സിനെ കുറിച്ച് സാധാരണ ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ക്ക് വളരെലളിതമായ രീതിയില്‍ സംവാദകരിയിലേക്ക് എത്തിക്കുവാന്‍ പ്രമുഖ ആരോഗ്യ ഗവേഷണ രംഗത്തെ പാനലിന് സാധിച്ചു. ഡോ. ജെറി ജേക്കബ്, ഡോ. നിഷാ നിജില്‍, ഡോ. സിനു പി ജോണ്‍, ഡോ. സുരേഷ് പള്ളിക്കുത്ത്, ഡോ. അനുരാധ ലീ മുഖര്‍ജി എന്നിവരടങ്ങുന്ന പാനലാണ് പ്രബന്ധങ്ങളവതരിപ്പിച്ചു സംശയങ്ങള്‍ക്ക് മറുപടി നല്‍കിയത്. പ്രൊവിന്‍സ് ഹെല്‍ത്ത് ഫോറം ചെയര്‍ പേഴ്സണ്‍ ഡോ. ആനി എബ്രഹാം മോഡറേറ്ററായി പ്രവര്‍ത്തിച്ചു. ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഡെപ്യൂട്ടി കൗണ്‍സില്‍ ജനറല്‍ ശത്രുഘ്നന്‍ സിന്‍ഹ മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നല്കി. സെക്രട്ടറി സിജു ജോണ്‍ മുഖ്യാതിഥിയെ സദസ്സിന് പരിചയപ്പെടുത്തി. പ്രസിഡണ്ട് സിനു നായര്‍ സ്വാഗതവും ഡോ. ആനി എബ്രഹാം കൃതജ്ഞതയും അറിയിച്ചു. ട്രഷറര്‍ റെനീ ജോസഫ് ഇവന്റ് സ്പോണ്‍സര്‍സിനെ സദസ്സിന് പരിചയപ്പെടുത്തി. ഡോ. ബിനു ഷാജി മോനും വൈസ് ചെയര്‍ പേഴ്സണ്നിമ്മി ദാസും എം സി മാരായി പ്രവര്‍ത്തിച്ചു.