സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ്


JULY 31, 2020, 7:14 PM IST

തിരുവനന്തപുരം:  സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്.

(ഇന്നലെ ഐസിഎംആര്‍ വെബ് പോര്‍ട്ടലുമായി ബന്ധപ്പെട്ട് ചില സാങ്കേതിക പ്രശ്നങ്ങളുള്ളതിനാല്‍ ഉച്ചവരെയുള്ള ഫലം മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂവെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു)

തിരുവനന്തപുരം, പാലക്കാട് കാസര്‍ഗോഡ് ജില്ലകളിലെ ഫലമായിരുന്നു ബാക്കിയായിരുന്നത്. ഇതുകൂടി ചേര്‍ത്തുള്ള കണക്കാണ് ഇന്നത്തേത്

ജില്ല തിരിച്ചുള്ള കണക്ക്    തിരുവനന്തപുരം -320

    എറണാകുളം  132

    പത്തനംതിട്ട  130

    വയനാട് -124

    കോട്ടയം  89

    കോഴിക്കോട്  84

    പാലക്കാട്  83

    മലപ്പുറം  75

    തൃശൂര്‍  60

    ഇടുക്കി  59

    കൊല്ലം  53

    കാസര്‍ഗോഡ് -52

    ആലപ്പുഴ  35

    കണ്ണൂര്‍  14

എറണാകുളം ജില്ലയില്‍ ചികിത്സയിലായിരുന്ന ബൈഹൈക്കി (59), ഏലിയാമ്മ (85), കൊല്ലം ജില്ലയില്‍ ചികിത്സയിലായിരുന്ന രുക്മിണി (56) എന്നിവര്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 73 ആയി.

Other News