ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് യുവജനസഖ്യം ബൈബിള്‍ കണ്‍വെന്‍ഷന് ഇന്ന് തുടക്കം


OCTOBER 16, 2020, 10:22 AM IST

ഡാളസ്: പ്രമുഖ കണ്‍വെന്‍ഷന്‍ പ്രഭാഷകനും വേദപണ്ഡിതനും പത്തനാപുരം ചാച്ചിപുന്ന ശാലേം മാര്‍ത്തോമ്മ ഇടവക വികാരിയുമായ റവ. എം സി സാമുവേല്‍ ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഇടവക യുവജനസഖ്യത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ബൈബിള്‍ കണ്‍വെന്‍ഷന് മുഖ്യ സന്ദേശം നല്‍കുന്നു.

ഒക്ടോബര്‍ 16, 17, 18 (വെള്ളി ,ശനി, ഞായര്‍) തിയ്യതികളില്‍ ഡാളസ് സമയം വൈകിട്ട് ഏഴ് മണി മുതല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം സൂമിലൂടെ നടക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷനില്‍ സ്ഥിരതയോടെ ഓടുക എന്ന ചിന്താവിഷയത്തെ അധികരിച്ചാണ് മുഖ്യ പ്രഭാഷണം.

സൂം, യൂട്യൂബ്, www.mtcfb.org/live എന്ന വെബ്‌സൈറ്റ് എന്നിവയിലൂടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജോബി ജോണ്‍: 214 235 3888, സിബി മാത്യു 214 971 3828.

- ഷാജീ രാമപുരം

Other News