റവ. ഡോ. ജോര്‍ജ് മഠത്തിപ്പറമ്പിലിന്റെ പേരില്‍ അവാര്‍ഡ് നല്‍കും


APRIL 6, 2021, 9:12 AM IST

ചങ്ങനാശേരി: എസ്.ബി കോളെജിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് റവ. ഡോ.ജോര്‍ജ് മഠത്തിപ്പറമ്പിലിന്റെ പേരില്‍ ദ്വിവാര്‍ഷിക അവാര്‍ഡ് സ്ഥാപിച്ചു.

അദ്ദേഹത്തിന്റെ പൗരോഹിത്യ രജത ജൂബിലി സ്മാരകമായി സ്ഥാപിച്ച അവാര്‍ഡ് കേരളത്തിലെ ഗവണ്മെന്റ് ആന്‍ഡ് എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജുകളില്‍ നിന്ന് ഏറ്റവും നല്ല ഇംഗ്ലിഷ് അധ്യാപകനെ ആദരിക്കുന്നതിനാണ്.

അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് രണ്ടു വര്‍ഷത്തിലൊരിക്കലാണ് നല്‍കുന്നത്.