36-ാം കേരള എക്യുമെനിക്കൽ ക്രിസ്തുമസ് ആഘോഷം ഷിക്കാഗോയിൽ


NOVEMBER 5, 2019, 11:48 AM IST

ഷിക്കാഗോ:    ഷിക്കാഗോ എക്യുമെനിക്കൽ കൗൺസിൽ ഒഫ് കേരള ചർച്ചസിന്റെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള ക്രിസ്തുമസ് കരോൾ സർവീസ് ഈ വർഷം ഡിസംബർ 7-ാം തീയതി വൈകിട്ട് 5 മണിക്ക് സീറോ മലബാർ കത്തീഡ്രൽ പാരിഷ് ഹാളിൽ വച്ച് വിപുലമായി നടത്തുവാൻ തീരുമാനിച്ചു.  മോസ്റ്റ് റവ. ഫിലിപ്പോസ് മാർ സ്‌റ്റെഫാനോസ് തിരുമേനി (മലങ്കര കത്തോലിക് ചർച്ച്) മുഖ്യസന്ദേശം നൽകുന്നതായിരിക്കും.     ഷിക്കാഗോയും പാരിസരപ്രദേശങ്ങളും ഉൾപ്പെടുന്ന ഷിക്കാഗോ എക്യൂമിനിക്കൽ പ്രസ്ഥാനത്തിലെ  15 ഇടവകകൾ തോളോടുതോൾ ചേർന്ന് ഒരു കിടക്കീഴിൽ അണിചേരുന്ന ഒരു മഹാസംഗമമാണ് ഈ ക്രിസ്മസ് ആഘോഷം. തലചായിക്കാൻ സ്വന്തമായി ഇടം ഇല്ലാത്തതായ രണ്ട് കേരളീയ കുടുംബങ്ങൾക്ക് ഭവനം നിർമ്മിച്ചു നൽകുന്ന പരിപാടിയുടെ   താക്കോൽദാന നിർവഹിക്കൽ ചടങ്ങും ഈ പ്രോഗ്രാമിന്റെ പ്രത്യേകതയാണ്. ഇതിന്റെ നടത്തിപ്പിനായ് വിവിധ കമ്മിറ്റികൾ പ്രവർത്തനം തുടങ്ങിയിരിക്കുന്നു . ചെയർമാന റവ. ഫാ. ഡാനിയേൽ ജോർജ്, ജനറൽ കൺവീനർ - ജേക്കബ് കെ. ജോർജ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു. ഷിക്കാഗോയിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാവരേയും ഈ പ്രോഗ്രാമിലേക്ക് ഹാർദ്ദവമമായി സ്വാഗതം ചെയ്തു കൊള്ളുന്നു

Other News