എ.എ.ഇ.ഐ.ഒ മില്‍വോക്കി ചാപ്റ്റര്‍ ആരംഭിച്ചു


NOVEMBER 21, 2022, 5:11 AM IST

മിന്‍വോക്കി: ഇന്ത്യന്‍ എന്‍ജിനിയേഴ്‌സ് അസോസിയേഷന്റെ അംബ്രല്ല ഓര്‍ഗനൈസേഷനായ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനിയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എ.എ.ഇ.ഐ.ഒ)യുടെ മില്‍വോക്കി, വിസ്‌കോണ്‍സില്‍ ചാപ്റ്റര്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സോമനാഥ് ഘോഷ്, യുഎസ് കോണ്‍ഗ്രസ് മാന്‍ ബ്രയന്‍ സ്‌റ്റെയില്‍ എന്നിവര്‍ ചേര്‍ന്ന് ഉത്ഘാടനം ചെയ്തു.

എ.എ.ഇ.ഐ.ഒ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, മില്‍വോക്കി ചാപ്റ്റര്‍ പ്രസിഡന്റ് മുരളി രാഘവേന്ദ്രന്‍, യൂണിവേഴ്‌സിറ്റി ഓഫ് മില്‍വോക്കി ബിസിനസ് കോളെജ് ഡീന്‍ ഡോ. കൗഷന്‍ ചാരി, മില്‍വോക്കി ടെക് ഹബ് സിഇഒ കാത്തി ഹെന്റിച്ച് എന്നിവര്‍ പ്രസംഗിച്ചു.

സംഘടനയുടെ അടുത്ത ചാപ്റ്റര്‍ പര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍  ഡിസംബറില്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് അറിയിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Other News