സിനിമാ- സീരിയല്‍ താരം ഉമാ മഹേശ്വരി അന്തരിച്ചു


OCTOBER 17, 2021, 10:04 PM IST

ചെന്നൈ: സിനിമാ- സീരിയല്‍ താരം ഉമ മഹേശ്വരി അന്തരിച്ചു. 40 വയസ്സായിരുന്നു. മലയാളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ച ഉമ മഹേശ്വരി ത്മിഴ് സീരിയലായ ഒലിയിലെ വിജി എന്ന കഥാപാത്രത്തിലൂടെയാണ് പ്രശസ്തയായത്. 

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പിടിപെട്ട മഞ്ഞപ്പിത്തം ഭേദമായതിന് പിന്നാലെ വീണ്ടും രോഗബാധിതയായതാണ് മരണത്തിന് കാരണം. 

ഭര്‍ത്താവ്: മുരുഗന്‍ (വെറ്ററിനറി ഡോക്ടര്‍)

Other News