അവസാനവര്‍ഷ പരീക്ഷകള്‍ റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി ഓഗസ്റ്റ് പത്തിന് പരിഗണിക്കും


JULY 31, 2020, 4:57 PM IST

ന്യൂഡല്‍ഹി:  രാജ്യത്തെ സര്‍വകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവസാനവര്‍ഷ പരീക്ഷകള്‍ റദ്ദാക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം ഓഗസ്റ്റ് പത്തിന് പരിഗണിക്കാനായി സുപ്രിംകോടതി മാറ്റി.

ഇടക്കാല ഉത്തരവ് വേണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട് എന്താണെന്ന് അറിയിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി.

ഓഗസ്റ്റ് മൂന്നോടെ മറുപടി അറിയിക്കാമെന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. പരീക്ഷയ്ക്ക് തയാറെടുക്കേണ്ടതില്ല എന്ന ധാരണ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടെന്ന് യുജിസി വ്യക്തമാക്കി. പരീക്ഷ ഇപ്പോള്‍ നടത്തിയില്ലെങ്കില്‍ ആകാശം ഇടിഞ്ഞു വീഴില്ലെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംഗ്വി വാദിച്ചു.

Other News