ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫൊക്കാനയുടെ വിമന്‍സ് ഫോറം കേരളത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ് നല്കുമെന്ന് വിമന്‍സ് ഫോറം ദേശീയ ചെയര്‍പേഴ്‌സണ്‍ ഡോ. ബ്രിജിറ്റ് ജോര്‍ജ് അറിയിച്ചു.
അംഗീകൃത നേഴ്‌സിംഗ് കോളജുകളില്‍ പഠിക്കുന്നതും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതുമായ കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ് ലഭിക്കുക.
മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ അല്ലെങ്കില്‍ മേല്പ്പറഞ്ഞ കാര്യങ്ങള്‍ സ്ഥിരീകരിച്ചുകൊണ്ടുള്ള അംഗീകൃത നേഴ്‌സിംഗ് കോളജിന്റെ സീലോടു കൂടിയ പ്രിന്‍സിപ്പലിന്റെ കത്ത് എന്നിവ അപേക്ഷയോടൊപ്പം അയയ്‌ക്കേണ്ടതാണ്.
അവസാന തീയതി: ഫെബ്രുവരി 25, 2023.
E-mail: fokanawf4@gmail.com
വിശദവിവരങ്ങള്‍ക്ക്:
ഡോ. ബ്രിജിറ്റ് ജോര്‍ജ് (847) 208 1546, ഉഷ ചാക്കോ (845) 480 9213.