ചുഴലിക്കാറ്റിലും പ്രളയത്തിലും മരണമടഞ്ഞവര്‍ക്ക് ഫോമാ അനുശോചനം രേഖപ്പെടുത്തി


SEPTEMBER 10, 2021, 11:25 PM IST

ന്യൂയോര്‍ക്ക്: ഐഡ ചുഴലിക്കാറ്റിലും പ്രളയത്തിലും പെട്ട് ജീവന്‍ പൊലിഞ്ഞവര്‍ക്ക് ഫോമാ നാഷണല്‍ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. 

ഐഡ ചുഴലിക്കാറ്റില്‍ ന്യുയോര്‍ക്ക്, ന്യുജേഴ്സി, പെന്‍സില്‍വാനിയ, കണക്റ്റികട്ട് സംസ്ഥാനങ്ങളില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതോടൊപ്പം പ്രളയത്തില്‍ നാശങ്ങള്‍ സംഭവിച്ച വീടുകളുടെ പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ ഫോമായുടെ സഹായങ്ങളും വാഗ്ദാനം ചെയ്തു.

പ്രസിഡന്റ് അനിയന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി യോഗത്തില്‍ ഫോമാ ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍ അവതരിപ്പിച്ച പ്രമേയം ഫോമാ ട്രഷറര്‍ തോമസ് ടി ഉമ്മന്‍ പിന്താങ്ങി.

- സലിം ആയിഷ

Other News